clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ മാപ്പപേക്ഷ കോടതി തള്ളി
വെള്ളി, ഏപ്രില്‍ 13, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി സമര്‍പ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി തള്ളി.

സ്വന്തം പ്രസ്താവനയില്‍ മന്ത്രി മാപ്പുപറഞ്ഞെങ്കിലും കോടതിയലക്ഷ്യക്കുറ്റം സമ്മതിയ്ക്കാത്തതുകൊണ്ടാണ് മാപ്പപേക്ഷ സ്വീകരിയ്ക്കാത്തതെന്ന് ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

മാപ്പപേക്ഷതള്ളിയതിനാല്‍ മന്ത്രിയ്ക്കെതിരായ കോടതിയലക്ഷ്യനടപടികള്‍ തുടരും. ഇതിന്റെ ഭാഗമായി മന്ത്രിയ്ക്കെതിരെ കുറ്റപത്രം നല്‍കും. കേസ് മെയ് 30 ന് വീണ്ടും പരിഗണിക്കും.

സാധാരണക്കാരന്‍ നടത്തിയ പരാമര്‍ശം പോലെയല്ല മന്ത്രിയുടെ പരാമര്‍ശമെന്ന് കോടതി നിരീക്ഷിച്ചു. ന്യായാധിപന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയില്ലെങ്കിലും മന്ത്രിയുടെ അഭിപ്രായം കോടതിയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തിയതായി കോടതി ആവര്‍ത്തിച്ചു. മന്ത്രിയുടെ മാപ്പപേക്ഷ ആത്മാര്‍ത്ഥതയോടെ ഉള്ളതല്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തേജസ്, രാഷ്ട്രദീപിക എന്നീ പത്രങ്ങളുടെ മാപ്പപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ മംഗളം, മാധ്യമം എന്നിവയ്ക്കെതിരെ നടപടികള്‍ തുടരാനാണ് തീരുമാനം.

ഇതിനിടെ മെയ് 30 ന് വിധി വന്നശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. കോടതി വിധികളുടെ ചീത്തവശം ചൂണ്ടിക്കാട്ടാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. തന്റെ അഭിപ്രായത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. താന്‍ അഴിമതി കാണിച്ചതിനാലല്ല കോടതി നടപടി നേരിടുന്നത്-അദ്ദേഹം പറഞ്ഞു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India