ദില്ലി: വിദേശിയായ ഒരു വ്യക്തിയ്ക്ക് ഇന്ത്യയില്‍ ഭരണഘടനാ പരമായ പദവികള്‍ വഹിയ്ക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും, തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിം കോടതി നോട്ടീസ് അയച്ചു.
രാഷ്ട്രീയ മുക്തിമോര്‍ച്ച എന്ന സംഘടന നല്‍കിയ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് നോട്ടീസയ്ക്കാന്‍ ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് തീരുമാനിച്ചത്. വിദേശത്തു ജനിച്ച ഒരാളെ ഇന്ത്യന്‍ ഭരണഘടനാ പദവികള്‍ വഹിയ്ക്കാന്‍ അനുവദിയ്ക്കണമെന്നായിരുന്നു രാഷ്ട്രീയ മുക്തിമോര്‍ച്ചയുടെ വാദം.
വാദം നടക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ ലേഖി 1999ല്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി സോണിയാ ഗാന്ധിയെ ക്ഷണിച്ചത് ചൂണ്ടിക്കാണിച്ചു. ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നതിനാല്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിയ്ക്കുകയായിരുന്നു.