clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
വെള്ളി, മേയ്‌ 25, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ദില്ലി: ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന്‌ 77 ശതമാനം ജനങ്ങളും വശ്വസിയ്‌ക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌ .

രാജ്യാന്തര തലത്തില്‍ അഴിമതിയ്‌ക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ ഗ്ലോബല്‍ കറപ്‌ഷന്‍ സര്‍വ്വേയിലാണ്‌ 77 ശതമാനം ജനങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന രേഖപ്പെടുത്തിയത്‌.

സര്‍വ്വേ പ്രകാരം ഹോംങ്കോംങ്‌ , മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്‌ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്‌ കൂടുതല്‍ അഴിമതിയുള്ളത്‌. ഈ രാജ്യങ്ങളിലെ 55 ശതമാനം ജനങ്ങള്‍ നീതിന്യായ വ്യവസ്ഥ അഴിമതി ബാധിതമാണെന്ന്‌ വിശ്വസിയ്‌ക്കുന്നവരാണ്‌.

ഇന്ത്യയില്‍ ഒരു വര്‍ഷം കീഴ്ക്കോടതികളില്‍ 2630 കോടി രൂപയുടെ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നു. ഇതില്‍ 61 ശതമാനം കൈക്കൂലി വക്കീലന്മാര്‍ക്കാണ്‌ ലഭിക്കുന്നത്‌. 29 ശതമാനം കൈക്കൂലി കോടതി ഉദ്യോഗസ്ഥര്‍ക്കും അഞ്ചു ശതമാനം മധ്യവര്‍ത്തികള്‍ക്കുമാണെന്ന്‌ റിപ്പോര്‍ട്ടില്‍പറയുന്നു.

ഇന്ത്യയില്‍ പലരും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുന്നവരാണ്‌. ഇവിടത്തെ നഗരങ്ങളില്‍ കാണുന്ന അനധികൃ കെട്ടിടങ്ങളും മറ്റും അധികാരികളുടെ കണ്‍മുന്നില്‍ നിയമങ്ങള്‍ ലംഘിയ്‌ക്കപ്പെടുന്നതിന്റെയും അഴിമതിയുടെയും ഉത്തമോദാഹരണങ്ങളാണ്‌- റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ഉന്നത നീതിന്യായ കോടതികളില്‍, പ്രത്യേകിച്ച്‌ സുപ്രീംകോടതിയില്‍ അഴിമതി തികച്ചും കുറവാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത് . ജഡ്ജിമാരുടെ അനുപാതവും ഇന്ത്യയില്‍ തീര്‍ത്തും കുറവാണ്‌. അതായത്‌ 10 ലക്ഷം ജനങ്ങള്‍ക്ക്‌ ഇന്ത്യയില്‍ 12 ജഡ്ജിമാരാണുള്ളത്‌. എന്നാല്‍ യുഎസ്‌എ യില്‍ 10 ലക്ഷം ജനങ്ങള്‍ക്ക്‌ 107 ജഡ്ജിമാരും കാനഡയില്‍ 75 പേരും യു.കെ.യില്‍ 51പേരും ഉണ്ട്‌.

2007-ലെ അഴിമറി റിപ്പോര്‍ട്ട്‌ വ്യാഴാഴ്ചയാണ്‌ പുറത്തിറക്കിയത്‌. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസാണ്‌ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിനുവേണ്ടി ഇന്ത്യയില്‍ പഠനം നടത്തിയത്‌.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India