1995-2006 കാലഘട്ടത്തിലെ ക്രമക്കേടുകളെപ്പറ്റിയാണ് അന്വേഷിക്കേണ്ടത്. സിബിഐ അന്വേഷണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് ഒരു തടസവുമില്ലെന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ കോടതിയെ അറിയിച്ചു.
അതേസമയം നിലവിലുള്ള പരിമിതമായ ഉദ്യോഗസ്ഥരെ വച്ചുകൊണ്ട് കൂടുതല്‍ കേസുകള്‍ ഏറ്റെടുക്കുന്നതിന് സിബിഐയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഇക്കാര്യം കണക്കിലെടുക്കാതെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.