ബാഗ്ദാദ് : വധിക്കപ്പെട്ട മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റാഗദിന് ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട്.
ഭീകരവാദമടക്കം ഒട്ടേറെ കുറ്റങ്ങള്‍ റാഗദിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ഇറാഖ് അമേരിക്ക പിടിച്ചടക്കിയതിനു ശേഷം റാഗദ് ഒളിവിലാണ്. റാഗദും അമ്മ സാജിതയും ഏതു രാജ്യത്താണുളളതെന്നതും അജ്ഞാതമാണ്.
സദ്ദാം ഹുസൈന്റെ വിചാരണയ്ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കിയിരുന്നത് റാഗദായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുറ്റവാളികളുടെ പട്ടികയിലാണ് റാഗദിനെയും സാജിതയെയും ഇറാഖ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിടിക്കപ്പെട്ടാല്‍ ഇവരെയും വധിക്കാനാണ് അമേരിക്കയുടെയും ഇറാഖ് സര്‍ക്കാരിന്റെയും നീക്കം.