[an error occurred while processing this directive]
[an error occurred while processing this directive]
മലയാളം -> പുതുവത്സരം -> ഇന്ത്യ-2001

ദുരന്തങ്ങളുടെ വര്‍ഷമായിരുന്നു ഇന്ത്യയ്ക്ക് 2001. റിപ്പബ്ലിക് ദിനത്തിലെ ഭൂകമ്പം രാജ്യത്തെ പിടിച്ചു കുലുക്കിയപ്പോള്‍ ഡിസംബര്‍ 13ലെ പാര്‍ലമെന്റാക്രമണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വീണ്ടുമൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ അതിര്‍ത്തിയില്‍ ഉരുണ്ടു കൂടുമ്പോള്‍ പുതുവര്‍ഷത്തെ ആശങ്കയോടെയാവും ഇന്ത്യന്‍ ജനത വരവേല്കുക...

ഒന്നു കുലുങ്ങി.... എല്ലാമൊടുങ്ങിQuake victim
ഗുജറാത്ത് ഭൂകമ്പമാണ് പോയ വര്‍ഷം രാജ്യം നേരിട്ട ആദ്യ ദുരന്തം. സംഹാരഭാവത്തോടെ ഭൂമി താണ്ഡവമായിയപ്പോള്‍ അംബരചുമ്പികള്‍ നിലംപൊത്തി. 20,000 പേരുടെ ജീവനും 10,000 കോടിയുടെ സ്വത്തുനാശവും. നഗരവും ഗ്രാമവും ഒന്നുപോലെ നശിപ്പിച്ച ഭൂചലനത്തിന്റെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല... കൂടുതല്‍

രാജ്യം നടുങ്ങിപ്പോയ മണിക്കൂറുകള്‍Parliament
പാര്‍മെന്റിന്റെ കവാടങ്ങള്‍ ഭേദിക്കുന്നത് ഏറ്റവും നിസാരമാണെന്ന് തെളിയിക്കപ്പെട്ട ഒരു മിന്നലാക്രമണം. ജനാധിപത്യത്തിന്റെ പൂമുഖത്ത് പാകിസ്താനൊരുക്കിയ കൂട്ടക്കുരുതി ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ല. മരണസംഖ്യ വെറും ഒമ്പതിലൊതുങ്ങിയെങ്കിലും അതിന്റെ ആഴം ഭീകരമാണ്. ഒരു യുദ്ധത്തിന്റെ വാതില്‍പ്പടിയിലാണ് ഈ ആക്രമണം കൊണ്ടെത്തിച്ചത്. കൂടുതല്‍

ഭക്തിസാന്ദ്രം.... പക്ഷേ....Kumbhamela
പതിനാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേള 2001ലെ മഹാസംഭവമായിരുന്നു. ഭക്തരും പുരോഹിതരും സന്ന്യാസിമാരും സംഗമഭൂമിയിലെത്തിയ ഭക്തിനിര്‍ഭരമായ മുഹൂര്‍ത്തം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതീയന്‍ കുംഭനഗറില്‍ പ്രത്യക്ഷപ്പെട്ട വിധം ലോകം പക്ഷേ, കൗതുകത്തോടെയാണ് കണ്ടത്... കൂടുതല്‍
തലൈവി മനസില്‍ പകയുടെ തഴമ്പ് Jayalalitha
കരുണാനിധിയെ വേട്ടയാടുക എന്ന മിനിമം പരിപാടിയുമായി ഭരണത്തിലേറിയ ജയലളിത കലൈഞ്ജരെ വെളുപ്പാന്‍കാലത്ത് അറസ്റുചെയ്ത് പകുപോക്കിയത് പോയ വര്‍ഷത്തെ ചൂടുളള വാര്‍ത്തയായിരുന്നു. ബന്ദും അക്രമവുമായി തമിഴകം ഇളകി മറിഞ്ഞപ്പോള്‍ പുരട്ചി തലൈവി ആനയെ നടയ്ക്കിരുത്താന്‍ ഇങ്ങു കേരളത്തിലെത്തി... കൂടുതല്‍
വേര്‍പാടുകള്‍....Phoolan Devi
ഫൂലന്‍ദേവി, മാധവറാവു സിന്ധ്യ, നടികര്‍ തിലകം ശിവാജി ഗണേശന്‍, ദാദാമുനിയായി വിലസി നിന്ന അശോക് കുമാര്‍ പോയ വര്‍ഷം സൃഷ്ടിച്ച വിടവുകള്‍ ഏറെ. തലമുറകളുടെ അനുഭവസമ്പത്തുമായി സാംസ്കാരിക രംഗത്ത് വെളിച്ചം വിതറിയവര്‍ അരങ്ങൊഴിഞ്ഞു. ആ ശൂന്യത നികത്തുന്നത് അത്രയൊന്നും എളുപ്പമാകില്ല... കൂടുതല്‍

കേരളം 2001       ലോകം 2001       കായികം 2001      മലയാള സിനിമ 2001      


clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India