എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാവുന്ന ഭീകരപ്രവര്‍ത്തകരെയാണ് ലോകം പോയ വര്‍ഷത്തില്‍ ഏറ്റവും പേടിച്ചത്. മദമിളകിയ ആനകളെപ്പോലെ എല്ലാം തകര്‍ത്തെറിയാന്‍ വേണ്ട ആയുധശേഷിയും മനോബലവുമുള്ളവര്‍. എവിടെയോ പതിയിരുന്ന ആജ്ഞകള്‍ നല്‍കുന്ന നേതാവിനെ അണുവിട തെറ്റാതെ അനുസരിക്കുന്നവര്‍. കരച്ചിലും കണ്ണീരും അവരെ തളര്‍ത്തുകയില്ല. മതഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ നില്കുന്ന അവരെ തളയ്ക്കാന്‍ ഭരണാധികാരികള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. ചാവാനുറച്ച ചാവേറുകള്‍ വരും വര്‍ഷത്തിലും ഭീതിയുടെ പുതിയ വിത്തെറിയുമെന്ന് തീര്‍ച്ച...
 |
അമേരിക്കന്‍ പ്രതാപത്തിന്റെ നെറ്റി പിളര്‍ന്നപ്പോള്‍...
സെപ്തംബര്‍ 11 തന്നെയാണ് 2001ന്റെ സംഭാവന. മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഈ ദിനം അമേരിക്കന്‍ മനസില്‍ ഭീതിയുടെ പെരുമ്പറ കൊട്ടും. ലോകത്തിന്റെ നെറുകയില്‍ തലയുയര്‍ത്തി നിന്ന അവരുടെ രണ്ട് അഭിമാനഗോപുരങ്ങളാണ് അന്ന് തകര്‍ന്നു വീണത്. കാലങ്ങളോളം പുല്ലു പോലും കിളിര്‍ക്കാത്ത അവസ്ഥയിലേയ്ക്ക് അഫ്ഗാനിസ്താനെ തകര്‍ത്ത് അമേരിക്ക പകരം വീട്ടി. പക്ഷേ ലോകജനതയ്ക്ക് ഈ സംഭവം ഒരു മുന്നറിയിപ്പാണ്... കൂടുതല്‍
|
 |
ശ്രീലങ്കയില്‍ സമാധാനം?
ഭരണം നിലനിര്‍ത്താന്‍ ഇടക്കാല തിരഞ്ഞെടുപ്പു നടത്തിയ ചന്ദ്രികാ കുമാരതംഗെയ്ക്ക് തീരുമാനം തിരിച്ചടിയായി. തന്റെ നിത്യശത്രുവായ വിക്രമസിംഗെ പ്രധാനമന്ത്രിയാവുന്നത് അവര്‍ക്കു കാണേണ്ടി വന്നു. ഇപ്പോഴിതാ വിക്രമസിംഗെയുടെ ഭരണത്തോട് വെടിനിര്‍ത്തലിലൂടെ തമിഴ്പുലികള്‍ അനുകൂലമായി പ്രതികരിച്ചത് ചന്ദ്രികയ്ക്ക് വീണ്ടും തിരിച്ചടിയായി. ഇനി ശ്രീലങ്കയില്‍ സമാധാനത്തിന്റെ പുതിയ യുഗപ്പിറവിയുണ്ടാകുമോ എന്നാണ് ലോകം, പ്രത്യേകിച്ച് ഇന്ത്യ, ഉറ്റുനോക്കുന്നത്... കൂടുതല്‍
|
 |
പശ്ചിമേഷ്യ: അമേരിക്കയുടെ ചങ്കിലെ മുള്ള്
ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം ഒരു ഉടമ്പടികള്‍ക്കും വഴങ്ങാതെ അപരിഹാര്യമായി തുടരുന്നു. ഇസ്രയേലിനെ കയ്യൊഴിയാന്‍ അമേരിക്കക്കാവില്ല. പക്ഷെ ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്ന കാലത്തോളം അറബ്-മുസ്ലിം രാഷ്ട്രങ്ങളുടെ രോഷം പല രൂപത്തില്‍ അണപൊട്ടും. സദ്ദാമിനും ഒസാമബിന്‍ ലാദനും ഇല്ലാതെ പോയ നയതന്ത്രജ്ഞത അരാഫത്തിനുണ്ടെന്നതാണ് അമേരിക്കയെയും ഇസ്രയേലിനെയും പേടിപ്പിക്കുന്നത്. ഇക്കുറി ക്രിസ്മസിന് അരാഫത്തിനെ ബത്ലഹേമില്‍ കടത്താതെ വീണ്ടും ഇസ്രയേല്‍ ലോകത്തിന്റെ വെറുപ്പ് നേടി... കൂടുതല്‍
|
 |
നേപ്പാളിലെ രാജഹത്യ
നേപ്പാളിലെ രാജകുടുംബാംഗങ്ങളൊന്നടങ്കം വധിക്കപ്പെട്ടത് 2001ലെ ലോകദുരന്തങ്ങളില്‍ ഒന്നായി. പ്രണയനൈരാശ്യത്തില്‍ ഭ്രാന്തുപിടിച്ച ബീരേന്ദ്രരാജകുമാരന്റെ യന്ത്രത്തോക്ക് തുടച്ചുനീക്കിയത് നേപ്പാളിലെ ഒരു രാജവംശത്തെത്തന്നെയാണ്. .. കൂടുതല്‍
|
|
കേരളം 2001 ഇന്ത്യ 2001 കായികം 2001 മലയാള സിനിമ 2001
|