2002 ന്റെ അവസാനം ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ രംഗത്തിനും കേന്ദ്രസര്‍ക്കാരിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഒരു പോലെ ആവേശം പകര്‍ന്നതായിരുന്നു മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാസന്ദര്‍ശനം. ഇന്ത്യയ്ക്ക് വിവിധ മേഖലകളിലായി കോടികളുടെ വാഗ്ദാനമാണ് ബില്‍ ഗേറ്റ്സ് വാരിയെറിഞ്ഞത്. എന്തായാലും സോഫ്റ്റ്വെയര്‍ രംഗത്തെ ഇന്ത്യയുടെ സ്ഥാനം അനിഷേധ്യമാണെന്ന് ബില്‍ ഗേറ്റ്സിന്റെ വരവോടെ തെളിഞ്ഞു.