നീട്ടിവളര്‍ത്തിയ തലമുടി മുതല്‍ ലാളിത്യവും മനുഷ്യസ്നേഹവും കൊണ്ട് വ്യത്യസ്തനാവുകയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി. ഗുജറാത്തിലെ കലാപഭൂമിയിലേക്ക് അപ്രതീക്ഷിതമായി സഞ്ചരിച്ചും രാഷ്ട്രപതി വളപ്പില്‍ അപൂര്‍വÿ സസ്യജാലങ്ങളുടെ തോട്ടം നിര്‍മ്മിച്ചും ലോകമാകെ കുട്ടികളോട് പുതിയ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചും ശിശുസഹജമായ മനസ്സുള്ള രാഷ്ട്രപതി ഇന്ത്യയുടെ ഹൃദയം കവരുന്നു.