മരണം എപ്പോഴും നികത്താനാവാത്ത വിടവുകള്‍ സമൂഹത്തിന് നല്കുന്നു. 2002ല്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഒരു പിടി പ്രതിഭകളെയാണ്. സമൂഹത്തിന്റെ നാനാമേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളാണ് കെട്ടുപോയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ മികവാര്‍ന്ന വ്യക്തിത്വങ്ങള്‍ അരങ്ങൊഴിഞ്ഞു. വ്യവസായരംഗത്ത് ഇന്ത്യയുടെ പ്രശസ്തി അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ ധിരുഭായി അംബാനി, തെളിഞ്ഞ വ്യക്തിത്വം കൊണ്ട് രാഷ്ട്രീയരംഗത്തിനാകെ മാതൃകയായ ഉപരാഷ്ട്രപതി കൃഷന്‍കാന്ത്, തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം തീര്‍ത്ത വാഴപ്പാടി രാമമൂര്‍ത്തി....