പ്രതീക്ഷകളോടൊപ്പം ആപല്‍ സൂചനകളും നല്‍കിക്കൊണ്ട് ഇന്ത്യ 2003ലേക്ക് നടന്നുനീങ്ങുന്നു. വര്‍ഗ്ഗീയത ഇന്ത്യയുടെ ശാപമാണെന്ന് ഒരിയ്ക്കല്‍ കൂടി ഗുജറാത്തിലൂടെ ഇന്ത്യ തെളിയിച്ചു. സോഫ്റ്റ്വെയര്രംഗത്തും മറ്റും വീണ്ടും സുവര്‍ണ്ണയുഗങ്ങള്‍ തേടി ഇന്ത്യ കുതിയ്ക്കുന്നതും കണ്ടു. മൈക്രോസോഫ്റ്റിന്റെ നായകന് ഇന്ത്യയിലേക്ക് വീണ്ടും നടത്തിയ യാത്ര ഇന്ത്യയ്ക്ക് അഭിമാനനേട്ടമായി. വികസനത്തെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുള്ള രാഷ്ടപതിയെ ഇന്ത്യയ്ക്ക് ലഭിച്ചത് ചെറിയ നേട്ടമല്ല. ദരിദ്രപഥത്തില് നിന്നും പതിനായിരങ്ങളെ സമ്പന്നനാക്കിയ വ്യവസായനായകന് ധീരുബായ് അംബാനിയുടെ വേര്‍പാട് ഇന്ത്യയ്ക്ക് തിരിച്ചടിയായി..പ്രതീക്ഷകളും തിരിച്ചടികളും അമ്പരപ്പും സമ്മാനിച്ച ഇന്ത്യയുടെ 2002ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍....
 |
സിബിഐയ്ക്കും അദ്വാനിക്കും നാണക്കേട്....
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിനും സിബിഐക്കും നാണക്കേടിന്റെ വര്‍ഷമായിരുന്നു. ദാവൂദിന്റെ വലംകൈയായ അബുസലിമും ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമും അറസ്റിലായെങ്കിലും ഇരുവരെയും ഇന്ത്യയിലേക്കെത്തിക്കുന്നതില് നമ്മള് പരാജയപ്പെട്ടു. അബുസലിമിനെ പിടികൂടിയത് ഇന്റര്‍പോള്‍ പോര്ച്ചുഗലില്വച്ചാണ് അബുസലിമിനെ അറസ്റ് ചെയ്തത്. അനീസിനെ ദുബായില്‍ വച്ചും പിടികൂടി. പക്ഷെ അനീസിനെ ദുബായ് പാകിസ്ഥാനിലേക്ക് നാട് കടത്തി. അബു സലിം ഇപ്പോഴും പോര്‍ച്ചുഗലില്‍ തന്നെ. ഇരുവരെയും ഇന്ത്യയിലെത്തിക്കുമെന്ന ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ പ്രസ്താവന വെള്ളത്തില്‍വരച്ച വരകളായി...
കൂടുതല്‍
|
 |
ഗുജറാത്തിലെ കലാപപരമ്പര
വാജ്പേയി പ്രസംഗിച്ചതുപോലെ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഏറ്റ തീരാക്കളങ്കമായിരുന്നു ഗുജറാത്തിലെ അക്രമങ്ങള്‍. അയോധ്യയില്‍ വീണ്ടും ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ശിലസ്ഥാപിക്കാനുള്ള വിഎച്ച്പി ശ്രമത്തില്‍ നിന്നാണ് അക്രമങ്ങളുടെ തുടക്കം. തുടര്‍ന്ന് ഗോധ്രയില്‍ തീവണ്ടിയില്‍ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ ചുട്ടെരിക്കപ്പെട്ടു. പിന്നീട് ഗുജറാത്തിലുണ്ടായ വര്‍ഗ്ഗീയകലാപത്തില്‍ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ വഴിയാധാരമായി. നൂറുകണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ഗുജറാത്തില്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിസര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ഇന്ത്യയുടെ പ്രതിച്ഛായ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ കളങ്കപ്പെടുകതന്നെ ചെയ്തു. കൂടുതല്‍
|
 |
കശ്മീര്‍: ഉണങ്ങാത്ത മുറിവ്
കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഉണങ്ങാത്ത മുറിവായി നിലകൊള്ളുന്നു. ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുള്ളമാരുടെ കുടുംബവാഴ്ച (മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെട്ട നാഷണല്‍ കോണ്‍ഫറന്‍സ്) അവസാനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പകരം കോണ്‍ഗ്രസിന്റെ സഹായത്തോടെ പിഡിപി നേതാവ് മുഫ്തി മുഖ്യമന്ത്രിയായെങ്കിലും കശ്മീരില്‍ ഇപ്പോഴും ഭീകരര്‍ കൂട്ടക്കൊല തുടരുന്നു. കശ്മീര്‍ ഒരു അന്താരാഷ്ട്രപ്രശ്നമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കുകയാണ്... കൂടുതല്‍
|
 |
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് രംഗത്ത് ഇ്നന്ത്യ മുന്നേറുന്നു....
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് രംഗത്ത് ഇന്ത്യ മുന്നേറ്റം തുടരുകയാണ്. ആഗോളസാമ്പത്തികമാന്ദ്യവും അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധിയും സോഫ്റ്റ്വെയര് മേഖലയെ തെല്ല് തളര്‍ത്തിയെങ്കിലും പുതിയ വിപണി കണ്ടെത്തി ഇന്ത്യന്‍ കമ്പനികള്‍ മുന്നേറുകയാണ്. ചൈന ഈ രംഗത്ത് വെല്ലുവിളിയുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള ഇന്ത്യയുടെ മിടുക്കന്മാരായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരുടെ മുന്‍ഗണന ഇന്ത്യ മുതലാക്കുന്നു. പുതിയ മേഖലകളിലേക്ക് പ്രവേശിച്ചുകൊണ്ട് ഇന്ത്യ സോഫ്റ്റ്വെയര് രംഗത്തെ മുന്‍തൂക്കം നിലനിര്‍ത്തുകയാണ്.... കൂടുതല്‍
|
 |
തീരാത്തലവേദനയായി വീരപ്പന്
വീരപ്പന് വീണ്ടും ഇന്ത്യയ്ക്കാകെ തീരാത്തലവേദനയായി മാറുന്നു. കര്‍ണ്ണാടകമാണ് വീരപ്പനെക്കൊണ്ട് ഏറ്റവുമധികം തലവേദന അനുഭവിക്കുന്നത്. ഈയിടെ വീരപ്പന് തട്ടിക്കൊണ്ടുപോയ മുന്കര്ണ്ണാടകമന്ത്രി നാഗപ്പ വനത്തില്‍ വച്ച് കൊല്ലപ്പെടുകയുണ്ടായി. താനല്ല നാഗപ്പയെ വധിച്ചതെന്ന വീരപ്പന്റെ വെളിപ്പെടുത്തല്‍ കര്‍ണ്ണാടകയും തമിഴ്നാടും തമ്മില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കുന്നു. വീരപ്പനെ വേട്ടയാടാന്‍ കേന്ദ്രസേനയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയും തമിഴ്നാടും കൂട്ടായി ശ്രമിക്കുകയാണ്... കൂടുതല്‍
|
 |
വ്യത്യസ്തനായ രാഷ്ട്രപതി ...
നീട്ടിവളര്‍ത്തിയ തലമുടി മുതല്‍ ലാളിത്യവും മനുഷ്യസ്നേഹവും കൊണ്ട് വ്യത്യസ്തനാവുകയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി. ഗുജറാത്തിലെ കലാപഭൂമിയിലേക്ക് അപ്രതീക്ഷിതമായി സഞ്ചരിച്ചും രാഷ്ട്രപതി വളപ്പില്‍ അപൂര്‍വÿ സസ്യജാലങ്ങളുടെ തോട്ടം നിര്‍മ്മിച്ചും ലോകമാകെ കുട്ടികളോട് പുതിയ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചും ശിശുസഹജമായ മനസ്സുള്ള രാഷ്ട്രപതി ഇന്ത്യയുടെ ഹൃദയം കവരുന്നു... കൂടുതല്‍
|
 |
വേര്‍പാടിന്റെ വേദനകള്‍ ബാക്കിയാക്കി....
മരണം എപ്പോഴും നികത്താനാവാത്ത വിടവുകള്‍ സമൂഹത്തിന് നല്കുന്നു. 2002ല്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഒരു പിടി പ്രതിഭകളെയാണ്. സമൂഹത്തിന്റെ നാനാമേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളാണ് കെട്ടുപോയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ മികവാര്‍ന്ന വ്യക്തിത്വങ്ങള്‍ അരങ്ങൊഴിഞ്ഞു. വ്യവസായരംഗത്ത് ഇന്ത്യയുടെ പ്രശസ്തി അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ ധിരുഭായി അംബാനി, തെളിഞ്ഞ വ്യക്തിത്വം കൊണ്ട് രാഷ്ട്രീയരംഗത്തിനാകെ മാതൃകയായ ഉപരാഷ്ട്രപതി കൃഷന്‍കാന്ത്, തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം തീര്‍ത്ത വാഴപ്പാടി രാമമൂര്‍ത്തി... കൂടുതല്‍
|
 |
ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാസന്ദര്‍ശനം 
2002 ന്റെ അവസാനം ഇന്ത്യയുടെ സോഫ്റ്റ്വെയര് രംഗത്തിനും കേന്ദ്രസര്‍ക്കാരിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഒരു പോലെ ആവേശം പകര്‍ന്നതായിരുന്നു മൈക്രോസോഫ്റ്റ് ചെയര്മാന് ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാസന്ദര്‍ശനം. ഇന്ത്യയ്ക്ക് വിവിധ മേഖലകളിലായി കോടികളുടെ വാഗ്ദാനമാണ് ബില്‍ ഗേറ്റ്സ് വാരിയെറിഞ്ഞത്. എന്തായാലും സോഫ്റ്റ്വെയര് രംഗത്തെ ഇന്ത്യയുടെ സ്ഥാനം അനിഷേധ്യമാണെന്ന് ബില്‍ ഗേറ്റ്സിന്റെ വരവോടെ തെളിഞ്ഞു... കൂടുതല്‍
|