 |
കണ്ണൂര്‍
പതിവുപോലെ കണ്ണൂര്‍ ഇക്കുറിയും രാഷ്ട്രീയസംഘര്‍ഷങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രധാനമായും ബിജെപി-സിപിഎം സംഘട്ടനങ്ങളാണ് കണ്ണൂരിനെ ചോരക്കളമാക്കിയത്. നിരവധി യുവാക്കളാണ് ഈ വര്‍ഷം രാഷ്ട്രീയക്കുരുതിക്കളത്തില്‍ ബലിയാടുകളായത്...കൂടുതല്‍
|
 |
ബേപ്പൂര്‍, നാദാപുരം, പത്തനംതിട്ട
വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കാര്യത്തിലും കേരളം ദുഷ്പേരുണ്ടാക്കി. ബേപ്പൂരിലെ മാറാട് കടപ്പുറത്തുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് മരിച്ചത്.
നാദാപുരത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തില്‍ ഒട്ടേറെ ജീവന്‍ പൊലിഞ്ഞു. പത്തനംതിട്ടയിലുണ്ടായ വര്‍ഗ്ഗീയകലാപങ്ങളിലും ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഹിന്ദു-മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ മുമ്പെങ്ങുമില്ലാത്ത വിധം അകന്നു... കൂടുതല്‍
|
 |
ശ്രദ്ധേയരായ വ്യക്തികള്‍
|
 |
കെ. കരുണാകരന്‍
സര്‍ക്കാരിനെതിരായ കുരിശുയുദ്ധത്താല്‍ ശ്രദ്ധിക്കപ്പെട്ട രണ്ടുപേര്‍ കെ. കരുണാകരനും വി.എസ്. അച്യുതാനന്ദനുമാണ്. ആദര്‍ശത്തേക്കാള്‍ ആന്റണിയെ ഏതുവിധേനെയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുണാകരന്റെ കരുനീക്കങ്ങള്‍ എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും സര്‍ക്കാരിന്റെ വീഴ്ചകള്‍ പലതും തിരുത്താന്‍ കരുണാകരന്റെ വിമര്‍ശനങ്ങള്‍ക്കായി. നല്ലൊരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷനേതാവെന്ന നിലയ്ക്ക് വി.എസ്. അച്യുതാനന്ദന് കഴിഞ്ഞു. പക്ഷെ പലപ്പോഴും വാര്‍ത്തകളില്‍ സ്ഥാനംപിടിക്കാനുള്ള അമിതാവേശത്താല്‍ ചില തെറ്റുകള്‍ അദ്ദേഹത്തിന് പറ്റി... കൂടുതല്‍
|
 |
വെള്ളാപ്പള്ളി
2002ല്‍ നിറഞ്ഞുനിന്ന ചില മുഖങ്ങളുണ്ട്. പല കാരണങ്ങള്‍ അവര്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ എടുത്തുപറയേണ്ട ഒരാള്‍ വെള്ളാപ്പള്ളിയാണ്. വി.എം. സുധീരന്‍ എംപിയുമായി നടത്തിയ വാക്യുദ്ധത്തിന് ശേഷം സിപിഎമ്മുമായി പരസ്യയുദ്ധം പ്രഖ്യാപിച്ചതോടെ വെള്ളാപ്പള്ളി കൂടുതല്‍ ശ്രദ്ധേയനായി... കൂടുതല്‍
|
 |
സുധീരന്‍- തിരുത്തല്‍ ശക്തി
രാഷ്ട്രീയരംഗത്ത് ആദര്‍ശത്തിന്റെ മാതൃകയായി വി.എം. സുധീരന്‍ തിളങ്ങി. വെള്ളാപ്പള്ളിയ്ക്കെതിരെ ആഞ്ഞടിച്ചും മദ്യരാജാക്കന്മാര്‍ക്ക് കള്ള്മേഖലയെക്കൂടി അടിയറവയ്ക്കുന്ന സര്‍ക്കാര്‍ മദ്യനയത്തെ വിമര്‍ശിച്ചും ഒടുവില്‍ സര്‍ക്കാരിന്റെ പൊലീസ് നയത്തേയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ അമിതാധികാരപ്രവണതയെ വിമര്‍ശിച്ചും വി.എം. സുധീരന്‍ കയ്യടി നേടി... കൂടുതല്‍
|
 |
ബീനാമോള്‍, അഞ്ജു
ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യാഡില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയാണ് ബീനാമോള്‍ ശ്രദ്ധിക്കപ്പെട്ടത്. ലോംഗ്ജമ്പില്‍ സ്വര്‍ണ്ണമണിഞ്ഞ് അഞ്ജുബോബി ജോര്‍ജ്ജും കേരളത്തിന്റെ, ഇന്ത്യയുടെ അഭിമാനമായി... കൂടുതല്‍
|
 |
ദിലീപ്
മലയാളചലച്ചിത്രരംഗം പ്രതിസന്ധികളില്‍ തളര്‍ന്നുവീണപ്പോള്‍ അതിന് പുതിയൊരു ഉണര്‍വÿുണ്ടാക്കിയത് നടന്‍ ദിലീപാണ്. മലയാളത്തിലെ മെഗാസൂപ്പര്‍താരങ്ങളെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു ദിലീപിന്റെ പ്രകടനം. അഞ്ചുചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും ദിലീപിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളെല്ലാം തലകുത്തിവീണപ്പോഴായിരുന്നു ഇത്... കൂടുതല്‍
|
 |
ശോഭനാ ജോര്‍ജ്ജ്
വാര്‍ത്തകളില്‍ നിറഞ്ഞ മറ്റൊരു വ്യക്തി ശോഭനാജോര്‍ജ്ജ് എംഎല്‍എയാണ്. മന്ത്രി കെ.വി. തോമസിനെതിരെ വ്യാജ ഇന്റലിജന്‍സ് രേഖയുണ്ടാക്കി എന്ന കുറ്റത്തിന്റെ പേരില്‍ ശോഭനയെ ക്രൈംബ്രാഞ്ച് അറസ്റ്ചെയ്തതോടെ ശോഭനയുടെ രാഷ്ട്രീയഗ്രാഫ് കുത്തനെ താഴ്ന്നിരിക്കുന്നു... കൂടുതല്‍
|
 |
ജാനു
ആദിവാസി നേതാവ് സി.കെ. ജാനുവും സര്‍ക്കാരിനെതിരായ സമരങ്ങളിലൂടെ വാര്‍ത്തസൃഷ്ടിച്ചു. ആദിവാസികളുടെ അനിഷേധ്യനേതാവ് താന്‍തന്നെയെന്ന് ജാനു തെളിയിച്ചു. ആദിവാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ലെന്ന് വേണം കരുതാന്‍. ഇപ്പോള്‍ ആദിവാസികള്‍ക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കാനുള്ള സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജാനു... കൂടുതല്‍
|
 |
വിദേശമലയാളിലോകം
|
 |
കപ്പല്‍യാത്ര ഇനിയും സ്വപ്നം
സര്‍ക്കാര്‍ വിദേശമലയാളികളുടെ ക്ഷേമത്തിന് ഒരു പ്രത്യേകവകുപ്പ് തന്നെ രൂപീകരിച്ചുവെന്നത് വിദേശമലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഗള്‍ഫിലേക്ക് സ്ഥിരം കപ്പല്‍സര്‍വÿീസ് തുടങ്ങാന്‍ കേന്ദ്രഷിപ്പിംഗ് വകുപ്പ് അനുമതി നല്കുമെന്ന് പ്രവാസിമന്ത്രി എം.എം. ഹസ്സന്‍ ഉറപ്പുനല്കിയെങ്കിലും അത് പാലിച്ചിട്ടില്ല. റോയല്‍ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്ക് ആരംഭിച്ച സര്‍വÿീസ് വേണ്ടത്ര വിജയിച്ചില്ല... കൂടുതല്‍
|
 |
അനുഗ്രഹമായി 'പ്രവാസി സ്വാശ്രയ'
വിദേശമലയാളികള്‍ക്കായി 'പ്രവാസി സ്വാശ്രയ' എന്ന ഒരു പദ്ധതിയ്ക്ക് രൂപം നല്കാന്‍ കഴിഞ്ഞത് 2002ന്റെ നേട്ടമായി കാണണം. പ്രവാസി കേരളീയ കാര്യ വകുപ്പും(നോര്‍ക്ക) എല്‍ഐസിയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ സ്ഥിരമായ പ്രതിമാസ വരുമാനം കിട്ടത്തക്കതരത്തില്‍ ഇന്‍ഷ്വറന്‍സ് പോളിസികളുടെ മാതൃകയിലുള്ള 'പ്രവാസി സ്വാശ്രയ' തീര്‍ച്ചയായും ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരിക്കും... കൂടുതല്‍
|
 |
2002ന്റെ തീരാ നഷ്ടങ്ങള്‍
മരണം എപ്പോഴും നികത്താനാവാത്ത വിടവുകള്‍ സമൂഹത്തിന് നല്കുന്നു. 2002 വേര്‍പാടിന്റെ വര്‍ഷമായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോള തീരാനഷ്ടങ്ങള്‍ ബാക്കിയായ വര്‍ഷം. സമൂഹത്തിന്റെ നാനാമേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളാണ് കെട്ടുപോയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ മികവാര്‍ന്ന വ്യക്തിത്വങ്ങള്‍ അരങ്ങൊഴിഞ്ഞു. ചിലരുടേത് സ്വാഭാവിക മരണങ്ങളായിരുന്നെങ്കില്‍ ചിലത് ദുരന്തങ്ങളും രോഗങ്ങളും കവര്‍ന്നെടുത്ത മരണങ്ങളായിരുന്നു. നടന്‍ രതീഷ്, സ്വാമി ശാശ്വതികാനന്ദ, ഡോ. കെ.എം. ജോര്‍ജ്ജ്, പല്ലാവൂര്‍ സഹോദരങ്ങള്‍, ഇഎംഎസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍, ... കൂടുതല്‍
|
1 2 3 |