[an error occurred while processing this directive]
[an error occurred while processing this directive]
മലയാളം -> പുതുവത്സരം -> കേരളം - 2002

വളര്‍ച്ചയുടെ പേറ്റുനോവുമായി കേരളം

സംഭവബഹുലമായ ഒരു വര്‍ഷമാണ് കടന്നുപോയത്. ഒരു പുതിയ വളര്‍ച്ചയിലേക്കുള്ള പേറ്റുനോവാണ് കേരളം അനുഭവിക്കുന്നതെന്ന് പ്രതീക്ഷിക്കട്ടെ. പല വിധത്തില്‍ പൊട്ടിത്തെറിക്കാറായ അവസ്ഥയിലാണ് കേരളം. പഠിച്ചവരുടെ തൊഴിലില്ലായ്മ, മുരടിച്ച വികസനം, ക്രിയാത്മകമല്ലാത്ത രാഷ്ട്രീയം...എല്ലാം ചേര്‍ന്ന് കേരളത്തിന് ശ്വാസം മുട്ടുന്നു. പക്ഷെ പോയവര്‍ഷം ചില പ്രതീക്ഷകള്‍ നല്കുന്നു. വിവാദങ്ങള്‍ കത്തിക്കാളിയ വര്‍ഷം കൂടിയായിരുന്നു 2002. ഹവാല മുതല്‍ എഡിബി വരെ വിവാദങ്ങള്‍...പൊലിഞ്ഞുപോയ ഒരു പിടി പ്രതിഭകള്‍ ഇക്കഴിഞ്ഞവര്‍ഷത്തിന്റെ തീരാനഷ്ടങ്ങളായി....പോയവര്‍ഷത്തിലൂടെ ഒരു എത്തിനോട്ടം...

വികസനം
ആടിയുലഞ്ഞ് കേരളം മുന്നോട്ട്...Economic Crisis
സാമ്പത്തികഞെരുക്കത്താല്‍ പൊട്ടിപ്പൊളിഞ്ഞ കേരളത്തിന്റെ വള്ളം ആടിയുലഞ്ഞാണ് മുന്നോട്ട് പോകുന്നത്. ഈ വള്ളത്തെ അക്കരയ്ക്കടുപ്പിക്കുമെന്ന പിടിവാശിയിലാണ് ആന്റണി സര്‍ക്കാര്‍. കേരളത്തിന്റെ ഖജനാവ് ഇപ്പോഴും കാലിയാണ്. ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് കേരളത്തിന്റെ ഖജനാവിനെ തകര്‍ക്കുന്നതെന്നാണ് ആന്റണിയുടെ വാദം. ഇതൊന്ന് നേരെയാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ അതിനെതിരെ ശക്തമായ സമരവുമായി സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന മുന്നോട്ട് വന്നു അങ്ങിനെ സമരസംഘര്‍ഷത്താല്‍ മുഖരിതമായി 2002. ഗത്യന്തരമില്ലാതെ സമരം പിന്‍വലിച്ചു. സാമ്പത്തികഅച്ചടക്കത്തിലൂടെ മാത്രമേ കേരളത്തിന്മുന്നോട്ട് പോകാന്‍ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഒരു പിടി തീരുമാനങ്ങള്‍. മന്ത്രിമാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചു. ഉന്നതതലതസ്തികകള്‍ പുതിയവ സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.

കൂടുതല്‍
ജിം
Gim
സാമ്പത്തികഞെരുക്കത്തില്‍ നിന്ന് കേരളത്തെ മുന്നോട്ട് കൊണ്ട്പോകാന്‍ സര്‍ക്കാരിനെക്കൊണ്ട് കഴിയില്ലെന്ന് ബോധ്യംവന്നതോടെ കേരളത്തിലേക്ക് സ്വകാര്യ മൂലധനം ക്ഷണിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്വകാര്യമൂലധനം വരണമെങ്കില്‍ കേരളത്തിന്റെ തൊഴില്‍ നിയമങ്ങള്‍, പ്രത്യേകിച്ച് കയറ്റിറക്കുമതി തൊഴിലാളികളുടെ അട്ടിമറിക്കൂലി അവസാനിപ്പിച്ചേ കഴിയൂ എന്ന് വന്നതോടെ സര്‍ക്കാര്‍ പുതിയൊരു നിയമത്തിന് രൂപം നല്കി. കയറ്റിറക്കുമതി ബില്‍. ഇതിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളിയൂണിയനുകള്‍ രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ ബില്‍ പാസാക്കി. സ്വകാര്യമൂലധനനിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് 2003 ജനവരിയില്‍ സര്‍ക്കാര്‍ കൊച്ചിയില്‍ ആഗോള നിക്ഷേപകരുടെ സമ്മേളനം നടത്തുകയാണ്. ഇതിന്റെ ചുരുക്കപ്പേരാണ് ജിം. കേരളത്തില്‍ നിക്ഷേപം മുടക്കാന്‍ തയ്യാറായി പലരും മുന്നോട്ട് വന്നിട്ടുണ്ട്. കേരളം അവര്‍ക്കായി പല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളസര്‍ക്കാര്‍ 2002ല്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്താകുമോ എന്ന് കണ്ടറിയണം. എന്നാല്‍ 'ജിം' വഴി കേരളത്തെ വില്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്... കൂടുതല്‍
ഇന്‍ഫാംMarket
കഴിഞ്ഞവര്‍ഷം കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ചയ്ക്കെതിരെ കര്‍ഷകരുടെ ആശ്വാസമായാണ് ഇന്‍ഫാം രൂപം കൊണ്ടത്. ഇപ്പോള്‍ വലിയൊരു രാഷ്ട്രീയശക്തിയായി മാറിയ ഇന്‍ഫാം ഈയിടെ ഗൗരിയമ്മയ്ക്കെതിരെ നടത്തിയ സമരത്തിലൂടെ വീണ്ടും മുഖ്യധാരയില്‍ ശ്രദ്ധപിടിച്ചുപറ്റി... കൂടുതല്‍
ഏഡിബിMoney
കേരളത്തില്‍ ഇക്കുറി ഏറ്റവുമധികം മുഴങ്ങിക്കേട്ട മൂന്നക്ഷരമാണ് ഏഡിബി. ഏഷ്യന്‍വികസനബാങ്കിന്റെ ചുരുക്കപ്പേരാണ് ഏഡിബി. കേരളസര്‍ക്കാര്‍ ചില വ്യവസ്ഥകളോടെ ഏഡിബിയില്‍ നിന്ന് 6,400 കോടി രൂപ കടമെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഗഡു ഉടനെ ലഭിക്കും. പക്ഷെ കേരളത്തിന്റെ താല്പര്യങ്ങള്‍ പണയം വച്ചുകൊണ്ടാണ് ഈ കടമെടുപ്പെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണപ്രത്യാരോപണങ്ങളോടെ ഏഡിബി ഇപ്പോഴും ചൂടുള്ളവിഷയമായി നില്ക്കുന്നു... കൂടുതല്‍

1  2  3  next

കേരളം 2002       ഇന്ത്യ 2002       ലോകം 2002       കായികം 2002      മലയാള സിനിമ 2002      
പ്രത്യേക വിഭാഗങ്ങള്‍ 2002      


clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India