 |
തീരാനഷ്ടമായി മാര്‍ക്കിന്റെ മരണം
സച്ചിന്റെ ഏജന്റായിരുന്ന മാര്‍ക്ക് മസ്ക്രാനസിന്റെ മരണം ഇന്ത്യയുടെ ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടമാണ്. വേള്‍ഡ് ടെല്‍ എന്ന തന്റെ കമ്പനിയിലൂടെ മാര്‍ക്ക് ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ സുവര്ണ്ണയുഗത്തിലേക്ക് നയിക്കുകയായിരുന്നു. സച്ചിന് ടെണ്ടുല്‍ക്കറിന് മാത്രം വേള്‍ഡ് ടെല്‍ നല്‍കിയത് ഒരു വര്‍ഷം 100 കോടി രൂപയാണ്. ക്രിക്കറ്റില്‍ പുതിയൊരു പ്രൊഫഷണലിസത്തിന് വേരോട്ടമുണ്ടാക്കിയ മാര്‍ക്കിന്റെ മരണം തീരാനഷ്ടമാണ്. .. കൂടുതല്‍
|
 |
ലോകകപ്പ് ഫുട്ബാള്‍ ലഹരിയില്‍ 2002 ലോകകപ്പ് ഫുട്ബാളിന്റെ ലഹരി സമ്മാനിച്ച വര്‍ഷമായിരുന്നു. ഒരിക്കല്‍ കൂടി ക്രിക്കറ്റിന്റെ പിന്തള്ളി കാല്‍പ്പന്തുകളിയുടെ ഹരം കേരളത്തിന്റെ കൊച്ചുഗ്രാമങ്ങള്‍ വരെ കൊണ്ടാടി. കളി ജപ്പാനിലായിരുന്നെങ്കിലും ആഘോഷം കേരളത്തിലെ ഗ്രാമങ്ങളിലായിരുന്നു. സിനിമാരംഗത്തെ മാന്ദ്യത്തിന്റെ പിടിയിലായിരുന്ന കേരളത്തിന്റെ തിയറ്ററുകള്‍ സിനിമയ്ക്ക് പകരം ആദ്യമായി ലോകകപ്പ് ഫുട്ബാള്‍ കാണിച്ച്കൊണ്ട് റിക്കാഡ് കളക്ഷനും റെക്കോഡും ഇട്ടു. വീണ്ടും ബ്രസീലിന്റെ മഞ്ഞപ്പട തന്നെ കപ്പ് നേടിയെങ്കിലും മറക്കാനാവാത്ത അനേകനിമിഷങ്ങള്‍ ഈ ഫുട്ബാള്‍ മാമാങ്കം സമ്മാനിച്ചു...
കൂടുതല്‍
|
 |
ബീനാമോളും അഞ്ജുവും
പി.ടി. ഉഷയ്ക്ക് കേരളത്തില്‍ നിന്ന് തന്നെ ശക്തരായ പിന്‍ഗാമികളുണ്ടെന്ന് തെളിയിച്ച വര്‍ഷമായിരുന്നു 2002. ഇക്കുറി ഏഷ്യാഡില്‍ ബീനാമോളും അഞ്ജുബോബി ജോര്‍ജ്ജും സ്വര്‍ണ്ണനേട്ടങ്ങള്‍ കൊയ്തു. മൂന്നു മെഡലുകള്‍ കൊയ്ത് ബീനാമോള്‍ കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി... കൂടുതല്‍
|
 |
സച്ചിന് 20,000 റണ്‍സ്
ഏകദിനത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഒട്ടേറെ റെക്കോഡുകള്‍ വാരിക്കൂട്ടിയ വര്‍ഷമാണിത്. സച്ചിന്റെ പ്രതിഭ മങ്ങുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന വിധമായിരുന്നു പ്രകടനം. ഏകദിനത്തില്‍ 20,000 റണ്‍സ് തികച്ച സച്ചിന്, സെഞ്ച്വറികളുടെ കാര്യത്തില്‍ ലോകത്തിലെ അത്ഭുതപ്രതിഭയായ ഡൊണാള്‍ഡ് ബ്രാഡ്മാനെ പിന്തള്ളി. ഇനി സച്ചിന്റെ മുന്നില്‍ ഗവാസ്കര്‍ മാത്രം... കൂടുതല്‍
|
 |
സെവാഗിന്റെ കൊടുങ്കാറ്റ്
ക്രിക്കറ്റില്‍ മറ്റൊരു താരോദയത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു കടന്നുപോയത്. ബാറ്റുകൊണ്ടുള്ള വെടിക്കെട്ടിന്റെ കാര്യത്തില്‍ സച്ചിനെക്കൂടി പിന്തള്ളിയാണ് സെവാഗ് സ്ഥാനം അരക്കിട്ടുറപ്പിച്ചത്. സച്ചിനായിരുന്നു സെവാഗിന്റെ ആരാധനാപാത്രം. പക്ഷെ ഒടുവില്‍ സച്ചിനും ആ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവന്നു. 'സെവാഗില്‍ എന്റെ നിഴല്കാണുന്നു' എന്ന സച്ചിന്റെ പ്രസ്താവന വാസ്തവം... കൂടുതല്‍
|