സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനും അടൂര്‍ ഗോപാലകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കം ചലച്ചിത്ര അക്കാദമിയുടെ സാധ്യതയ്ക്കാണ് മങ്ങലേല്പിച്ചത്. അക്കാദമിയുടെ ചെയര്‍മാനായി അധികാരമേറ്റ ശേഷം അടൂര്‍ ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. പക്ഷെ അക്കാദമിയിലെ നിയമനക്കാര്യങ്ങളില്‍ മന്ത്രി ഇടപെട്ടത് കാര്യങ്ങള്‍ വഷളാക്കി...