[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> പുതുവത്സരം->ഇന്ത്യ

പ്രധാനമന്തി എന്ന നിലയില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ മൂന്നാമൂഴത്തിലെ പ്രശ്നങ്ങള്‍, കന്നഡ സിനിമാതാരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയത്, അധോലോകത്തെ കുടിപ്പകകള്‍, നയതന്ത്രരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍,അയോധ്യയുടെ മുറിവിനെ കുത്തിനോവിക്കുന്നത്, ശാന്തി അന്യമാകുന്ന കശ്മീര്‍, സി പി എം അധികാരരാഷ്ട്രീയത്തിലേയ്ക്ക്, മാന്ദ്യം വിട്ടുമാറാത്ത സാമ്പത്തിക രംഗം... 2000 ലെ ഇന്ത്യയുടെ മുഖം ഇതൊക്കെയായിരുന്നു. ഇവയെല്ലാം 2001 ലേയ്ക്കും ഇന്ത്യയെ നയിക്കുന്നു...

മൂന്നാമൂഴത്തില്‍ വാജ്പേയി രണ്ടാം വര്‍ഷത്തില്‍
xmastree 2001 പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ രണ്ടാം ഭരണ വര്‍ഷമാണ്. മൂന്നാം തവണ അധികാരത്തിലെത്തിയ വാജ്പേയിയുടെ ഏറ്റവും നീണ്ട ഭരണ കാലയളവാണിത്. സഖ്യകക്ഷി നേതാക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിനിടയിലും ഒരു കൂട്ടു കക്ഷി സര്‍ക്കാരിനെ വാജ്പേയി വിദഗ്ധമായി നയിക്കുന്നു. കൂടുതല്‍

രാജ്കുമാര്‍ റാഞ്ചല്‍
rajkumar and veerappan പ്രശസ്ത കന്നഡ സിനിമാതാരം രാജ്കുമാറിനെ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടു പോയതാണ് 2000 ലെ ഇന്ത്യയിലെ പ്രധാനസംഭവം. ജൂലായ് 30 അര്‍ദ്ധരാത്രി രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ വീരപ്പന്‍ മാസങ്ങളോളം അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചു. ഒടുവില്‍ നവംബര്‍ 15 ന് മോചിപ്പിച്ചു. കേന്ദ്ര- കര്‍ണാടക- തമിഴ്നാട് സര്‍ക്കാരുകളെ നോക്കുകുത്തികളാക്കുകയായിരുന്നു വീരപ്പന്‍ ഈ റാഞ്ചല്‍ സംഭവത്തിലൂടെ. വീരപ്പന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനുള്ള തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളടെ നീക്കത്തിനു തടയിട്ടത് സുപ്രീം കോടതിയുടെ ഇടപെടലുകള്‍. രാജ്കുമാര്‍ സ്വതന്ത്രനായി. എന്നാല്‍ കൂസെ മുനിസ്വാമി കൗണ്ടര്‍ എന്ന വീരപ്പനും സ്വതന്ത്രനാണ്. 2001 ലേയ്ക്കു പ്രവേശിക്കുമ്പോള്‍ വീരപ്പനെ പിടികൂടാനുള്ള ശക്തമായ നീക്കം നടത്തുകയാണ് സര്‍ക്കാരുകള്‍. കൂടുതല്‍

അധോലോകത്തെ കുടിപ്പകകള്‍
chotta rajan 2000 സപ്തംബര്‍ 15 ഇന്ത്യന്‍ അധോലോക നായകന്‍ ഛോട്ടാരാജന് തായ്ലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ വച്ച് വെടിയേറ്റു. രാജന്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്കുകളോടെ രാജന്‍ രക്ഷപ്പെട്ടു. മറ്റൊരു പ്രബല അധോലോക നായകനും ദാവൂദ് ഇബ്രാഹിമെന്ന അധോലോക നായകന്റെ അടുത്ത അനുയായിമായ ഛോട്ടാ ഷക്കീല്‍ ആയിരുന്നു കൊലപാതക ശ്രമം ആസൂത്രണം ചെയ്തത്. രക്ഷപ്പെട്ട ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി തായ് പൊലീസ് രാജനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കസ്റ്റഡിയില്‍ ചികിത്സയിലായിരുന്ന രാജന്‍ തായ് പൊലീസിനെ സ്വാധീനിച്ച് കടന്നുകളഞ്ഞു. 2001 ലേയ്ക്കു പ്രവേശിക്കുമ്പോഴും രാജന്‍ ഒളിവിലാണ് . കുടിപ്പക ആളിക്കത്തുകയും ചെയ്യുന്നു. കൂടുതല്‍
അയോധ്യ പുകയുന്നു
1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം അയോധ്യ പുകയുകയാണ്. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും. ക്ഷേത്രനിര്‍മാണം സംബന്ധിച്ചു പോയവര്‍ഷം നിരവധി പ്രസ്താവനകള്‍ നടന്നു. 2001 ല്‍ ക്ഷേത്രം പൂര്‍ത്തിയാക്കുമെന്ന ധ്വനിയാണ് ഈ പ്രസ്താവനകളില്‍ മുഴങ്ങുന്നത്. പുകയുന്ന ഈ പ്രശ്നം 2001 ല്‍ പൊട്ടിത്തെറിച്ചേക്കാം. ഇന്ത്യയുടെ മതേതരത്വത്തിന് തീരാക്കളങ്കമായി അയോധ്യയിലെ മുറിവ് തുടരുന്നു. കൂടുതല്‍
സിപിഎം മാറ്റത്തിന്റെ വഴിയില്‍
cpm flag പാര്‍ട്ടി പരിപാടികളില്‍ സി പി എം വന്‍ മാറ്റങ്ങള്‍ വരുത്തിയ വര്‍ഷമാണ് 2000. ഇന്ത്യയിലെ പ്രബലമായ കമ്മ്യൂണിസ്റ്റ് സംഘടന ഇതാദ്യമായി കേന്ദ്രത്തില്‍ അധികാര പങ്കാളിത്തത്തിന് ശ്രമിക്കാമെന്ന് ഭരണഘടനാ ഭേദഗതിയിലൂടെ തീരുമാനമെടുത്തു. അധികാരം നേടുന്നത് പാര്‍ട്ടി പരിപാടിയാക്കി മാറ്റി. ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന പ്രത്യേക സമ്മേളനത്തില്‍ പാര്‍ട്ടി നിര്‍ണായകമായ ചില തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. കൂടുതല്‍

ചോദ്യചിഹ്നമായി കശ്മീര്‍...
kashmir terrorist സമാധാനത്തിന്റെ ചോദ്യചിഹന്മാണ് കശ്മീര്‍. 1947 ലെ ഇന്ത്യ വിഭനം മുതല്‍ അശാന്തിയുടെ വെടിയൊച്ചകള്‍ മാത്രമാണ് 'ശാന്തതയുടെ താഴ്വര 'എന്നു പേരുകേട്ടിരുന്ന കശ്മീരില്‍ നിന്നും മുഴങ്ങുന്നത്. 2001 ല്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമോയെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ കശ്മീരിനെ സംബന്ധിച്ചിടത്തോളം പ്രസക്തം. കൂടുതല്‍

നയതന്ത്രത്തിന്റെ വര്‍ഷം
vajpayee and putin ഇന്ത്യ നയതന്ത്ര രംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് 2000. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് തലസ്ഥാനങ്ങളുമായി ദില്ലി ബന്ധം അരക്കിട്ടുറപ്പിച്ചു- വാഷിംഗ്ടണ്‍, മോസ്കോ, ബീജിംഗ്... കൂടുതല്‍

സമ്പദ്രംഗം
indian currency മാന്ദ്യതയുമായാണ് ഇന്ത്യയുടെ സമ്പദ്രംഗം 2001 ലേയ്ക്കു പ്രവേശിക്കുന്നത്. ഓഹരിവിപണിയുടെ തകര്‍ച്ച തന്നെ ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ ദുസ്ഥിതി വ്യക്തമാക്കും... കൂടുതല്‍

കേരളം 2000       ഇന്ത്യ 2000       ലോകം 2000       കായികം 2000      മലയാള സിനിമ 2000      
പ്രത്യേക വിഭാഗങ്ങള്‍ 2000      


blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India