[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> പുതുവത്സരം->കേരളം

മദ്യദുരന്തം, രാഷ്ട്രീയ കക്ഷികളുടെ അവസരവാദം പുറത്താക്കിയ പഞ്ചായത്ത് തിരഞ്ഞടുപ്പ്, കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുരുവായൂരെ പുണ്യാഹവിവാദം, ശബരിമലയിലെ അരവണവിവാദം, പറശിനിക്കടവില്‍ മിണ്ടാപ്രാണികളോടു ചെയ്ത കൊടുംക്രൂരത, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കാതെ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പ്, വിദേശകുത്തകകളെ ബഹിഷ്കരിക്കല്‍ - 2000 ല്‍ കേരളത്തിലുണ്ടായ പ്രധാനസംഭവങ്ങള്‍ ...

നാടിനെ നടുക്കിയ മദ്യദുരന്തം
hoochtragedy 38പേരുടെ ജീവനപഹരിച്ച മദ്യദുരന്തം പോയവര്‍ഷത്തിലെ കേരളത്തിലെ ഏറ്റവും പ്രധാനസംഭവമായി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിലും പള്ളിക്കലിലും 2000 ഒക്ടോബര്‍ 21 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ദുരന്തം പൊട്ടിപ്പുറപ്പെട്ടത്. ഒക്ടോബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലും വിഷമദ്യം ജീവനപഹരിച്ചു തുടങ്ങി.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മദ്യദുരന്തത്തെ തുടര്‍ന്ന് ഓരോ ദിവസവും മാധ്യമലോകങ്ങള്‍ തുറന്നു കാട്ടിയത്. അബ്കാരി ലോബിയും ഭരണ-രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധം, മദ്യമൊഴുക്കാന്‍ കൂട്ടു നില്‍ക്കുന്ന നിമപാലകരും ഉദ്യോഗസ്ഥരും, അബ്കാരി രംഗത്തെ കുടിപ്പകകളം അറിയാക്കഥകളും ...മദ്യദുരന്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിലേയ്ക്കും നീളുന്നു.

കൂടുതല്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പ്
ballot box അഞ്ചുവര്‍ഷത്തിനു ശേഷം 2000 ല്‍ കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു തിരഞ്ഞെടുപ്പ് നടന്നു. സപ്തംബര്‍ 25, 27 , നവംബര്‍ മൂന്നാംവാരം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേയ്ക്ക് 2001 ജനവരി 29 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പോടെയേ ഈ പ്രക്രിയ പൂര്‍ത്തിയാവൂ. തിരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ അവസരവാദ നയം പുറത്തു കൊണ്ടുവന്നു. അധികാരം പിടിച്ചെടുക്കാന്‍ ആരുമായും കൂട്ടുചേരാമെന്ന നിലയിലേയ്ക്ക് ഇടതു, വലതു , ബി ജെ പി ഭേദമില്ലാതെ കക്ഷികള്‍ അധ:പതിച്ചു. കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പും ബി ജെ പി യുമായി വളര്‍ന്നു വരുന്ന പുതിയ ചങ്ങാത്തം പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മറ നീക്കി പുറത്തുവന്നു. കൂടുതല്‍
ഗുരുവായൂരിലെ പുണ്യാഹം
guruvayoor temple കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയത് കേരളത്തില്‍ വന്‍ വിവാദത്തിന് വഴിമരുന്നിട്ടു. പോയവര്‍ഷത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളിലൊന്നായി മാറി ഇത് . ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും വേണ്ടെന്നുമുള്ള വാദമുഖങ്ങള്‍ ശക്തമായി. ക്ഷേത്രപ്രവേശനം ഒരു അജണ്ടയായി കേരളത്തിലെ ഈഴവസമുദാ. സംഘടനയായ എസ് എന്‍ ഡി പി ഏറ്റെടുത്തു. പ്രശ്നത്തില്‍ കോടതി തീരുമാനമെടുക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടത്തിന്. ഒടുവില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രപ്രവേശനത്തിന് അര്‍ഹതയുള്ളൂവെന്ന് കേരളഹൈക്കോടതി വിധിച്ചു. എങ്കിലും പ്രശ്നം ഇവിടെ തീരുമെന്നു തോന്നുന്നില്ല. ക്ഷേത്രപ്രവേശനത്തിന് എല്ലാവര്‍ക്കും അര്‍ഹത വേണമെന്ന ആവശ്യവുമായി ഇതിനെ പിന്താങ്ങുന്നവര്‍ വീണ്ടും നിയമയുദ്ധത്തിന് തയ്യാറാകാനാണ് സാധ്യത. പുതുവര്‍ഷത്തിലും ക്ഷേത്രപ്രവേശനം പ്രധാന വിവാദവിഷയാമാകും. കൂടുതല്‍
കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ്
congress flag ഗണപതിയുടെ കല്യാണം പോലെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്. നാളെ ...നാളെ...നീളെ...നീളെ...2000 സപ്തംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് വിവിധ ഗ്രൂപ്പുകളുടെ പിടിവാശിമൂലം മാറ്റി വച്ച് മാറ്റി വച്ച് ഒടുവില്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ് പാര്‍ട്ടി ഹൈക്കമാണ്ട്. 2001 ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനെയും നിയമസഭാകക്ഷി നേതാവിനെയും അഖിലേന്ത്യാ അധ്യക്ഷ സോണിയാ ഗാന്ധി നിശ്ചയിക്കുമെന്ന തീരുമാനമാണ് ഒടുവിലുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഭയക്കുന്ന ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ വീതിച്ചെടുക്കാമെന്ന ധാരണയില്‍ തത്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അലയൊലി 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള സ്ഥാനമാനങ്ങള്‍ വീതം വയ്ക്കലിലും മുഴങ്ങുമെന്നുറപ്പാണ്. കൂടുതല്‍

ശബരിമലയിലും വിവാദം
xmastree വിവാദങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിലും കൂടപ്പിറപ്പാകുകയാണ്. ഒരാചാരമെന്ന പോലെ 2000 ലെ തീര്‍ത്ഥാടനകാലത്തും വിവാദത്തിന് ക്ഷാമമുണ്ടായില്ല. പ്രസാദമായി വിതരണം ചെയ്യുന്ന അരവണപ്പായസത്തില്‍ മാലിന്യങ്ങള്‍ കലര്‍ന്നതായിരുന്നു 2000 ലെ പ്രധാന വിവാദ വിഷയം. ഇതു സംബന്ധിച്ച അന്വേഷണം ഇനിയും പൂര്‍ത്തിയായില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 2001 ജനവരി വരെ കോടതി സമയം അനുവദിച്ചിരിക്കുകയാണ് . കൂടുതല്‍

ക്രൂരത മൃഗങ്ങളോട്...
crocodile 2000 ല്‍ കേരള മനസിനെ ഉലച്ച സംഭവമാണ് കണ്ണൂര്‍ പറശിനിക്കടവില്‍ വനംവകുപ്പ് മൃഗങ്ങളോടു കാട്ടിയ 'മൃഗീയത'.പറശിനിക്കടവില്‍ സി എം പി നേതാവ് എം വി രാഘവന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെയും മറ്റു മൃഗങ്ങളെയും , കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി 2000 ജനവരി 10 ഞായറാഴ്ച വനവകുപ്പ് പിടിച്ചുകെട്ടി കസ്റ്റഡിയിലെടുത്തു. ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേയ്ക്കു വിടാന്‍ എന്ന ന്യായം പറഞ്ഞായിരുന്നു വനംവകുപ്പിന്റെ നടപടി. എന്നാല്‍ കൊടിയ പീഡനത്താല്‍ ഇരുപത്തഞ്ചോളം ജീവികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ട് ജീവികളെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്കു തന്നെ തിരിച്ചുവിടാന്‍ ഉത്തരവിറക്കിയതോടെയാണ് അവയുടെ പീഡനപര്‍വത്തിന് അവസാനമായത്. കൂടുതല്‍

കണ്ണൂരില്‍ വീണ്ടും കാടത്തം
kannur map 2000 ഡിസംബറിലും കണ്ണൂര്‍ രാഷ്ട്രീയക്കോമരങ്ങളുടെ ചുടലപ്പറമ്പായി. 1999 ഡിസംബറില്‍ നിര്‍ത്തിവച്ചിരുന്ന കൊലപാത പരമ്പരയുടെ തുടര്‍ച്ചയെന്നോണം 2000 ലും കണ്ണൂരില്‍ അരും കൊലകള്‍ അരങ്ങേറി. ഏഴ് പേര്‍ക്കാണ് ഇത്തവണ ജീവന്‍ നഷ്ടപ്പെട്ടത്. പക താത്കാലികമായി അടക്കി അടുത്ത അവസരത്തിനു കാത്തിരിക്കുകയാണ് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍. കൂടുതല്‍

പാമോയിലും കൊക്കകോളയും വേണ്ട...
coconut വിദേശകുത്തകകളുടെ ആധിപത്യത്തിനെതിരേ ധാര്‍മിക സമരം നയിച്ച കര്‍ഷക ജനതയുടെ വിജയം 2000 നെ വേറിട്ടതാക്കുന്നു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുറയ്ക്കുന്ന പാമോയിലിനെ കെട്ടുകെട്ടിച്ചാണ് കോഴിക്കോട് ജില്ലയിലെ അടിവാരം ദേശവാസികള്‍ ആദ്യം വാര്‍ത്തകള്‍ സൃഷ്ടിച്ചത്. പിന്നീട് തങ്ങളുടെ കാര്‍ഷികോത്പന്നമായ നാളികേരത്തിന് വിലയുണ്ടാക്കാന്‍ അവര്‍ കൊക്കകോളയ്ക്കെതിരേയും തിരിഞ്ഞു. ശീതളപാനീയമായി കൊക്കകോളയ്ക്കു പകരം ഇളനീര്‍ പ്രചരിപ്പിക്കുകയും അതോടൊപ്പം കൊക്കകോളയുടെ കച്ചവടം നിര്‍ത്തുകയും ചെയ്ത് അവര്‍ വിദേശകുത്തകകളുടെ കച്ചവട താത്പര്യങ്ങളെ പ്രതിരോധിക്കുന്നു. 2001 ലും ഇവരുടെ ചെറുത്തുനില്‍പ് പ്രതീക്ഷിക്കാം. അത് കേരളത്തില്‍ മുഴുവന്‍ ഒരു തരംഗമായി മാറാനും മതി. കൂടുതല്‍

കേരളം 2000       ഇന്ത്യ 2000       ലോകം 2000       കായികം 2000      മലയാള സിനിമ 2000      
പ്രത്യേക വിഭാഗങ്ങള്‍ 2000      


blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India