വിശാസ്യത നഷ്ടപ്പെട്ട ക്രിക്കറ്റ്, ഒളിംപിക്സ് എന്ന കായികമാമാങ്കം, യൂറോ 2000 ഫുട്ബോള്‍ ടൂര്‍ണമെന്റ് , കര്‍ണം മല്ലേശ്വരി, കെ . എം .ബീനാമോള്‍, വിശ്വനാഥന്‍ ആനന്ദ്- 2000 ലെ കായികരംഗത്തിന്റെ നീക്കിയിരിപ്പുകള്‍...
 |
നാണക്കേടിന്റെ കളി
കോഴ വിവാദം ക്രിക്കറ്റ് എന്ന കളിയ്ക്കുണ്ടാക്കിയ അപമാനമാണ് 2000 ല്‍ കായികരംഗത്തെ പ്രധാന വാര്‍ത്ത. ലോകോത്തര കളിക്കാര്‍ പലരും കോഴക്കളികളില്‍ ഏര്‍പ്പെട്ടതായി ഇതു സംബന്ധിച്ച് സി ബി ഐ നടത്തിയ അന്വേഷണം തെളിയിച്ചു. ചിലരൊക്കെ കുടുങ്ങി. ചിലരൊക്കെ രക്ഷപ്പെട്ടു. കോഴവിവാദം അടങ്ങിയിട്ടില്ല. പുതിയ കണ്ടെത്തലുകളും അന്വേഷണങ്ങളും ശിക്ഷാ നടപടികളുമൊക്കെയായി പുതുവര്‍ഷത്തിലും കോഴ ക്രിക്കറ്റിനെ പിന്തുടരും. കൂടുതല്‍
|
 |
ഒളിംപിക്സ്
2000 സപ്തംബര്‍ 15 മുതല്‍ 30 വരെ ആസ്ട്രേലിയയിലെ സിഡ്നിയില്‍ ലോകകായിക മാമാങ്കം അരങ്ങേറി. ഇത്തവണയും മെഡല്‍പ്പട്ടികയില്‍ യു എസ് ഒന്നാം സ്ഥാനത്തു വന്നു. പുതിയ കായിക ശക്തിയായി ചൈനയുടെ വളര്‍ച്ച കണ്ട ഒളിംപ്ക്സായിരുന്നു പോയവര്‍ഷത്തിലേത്. ഇന്ത്യയുടെ പ്രകടനം പതിവു പോലെ തന്നെ. വനിതകളുടെ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കലമെഡലും വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സെമിവരെയെത്തിയ മലയാളിയായ കെ.എം.ബീനാമോളുടെ പ്രകടനവും മാത്രമായി ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍.
കൂടുതല്‍
|
 |
യൂറോ വിശേഷങ്ങള്‍
ഫുട്ബോള്‍ പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി യൂറോ 2000 ബല്‍ജിയത്തിലും ഹോളണ്ടിലുമായി നടന്നു. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് തന്നെ യൂറോ കപ്പിലും മുത്തമിട്ടു. ഒരേ സമയം ലോക കപ്പും യൂറോ കപ്പും നേടുന്ന ആദ്യ ടീമായി ഫ്രാന്‍സ്.
കൂടുതല്‍
|
 |
ആനന്ദിന്റെ വിശ്വവിജയം
ആനന്ദ് ഇനി 'വിശ്വ ചെസ് നാഥന്‍'. ക്രിക്കറ്റും ഹോക്കിയും അത്ലറ്റിക്സുമെല്ലാം ഇന്ത്യയ്ക്ക് പരാജയത്തിന്റെയും നാണക്കേടിന്റെയും പട്ടങ്ങള്‍ മാത്രം സമ്മാനിച്ചപ്പോള്‍ 2000 ല്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാന്‍ ആനന്ദിന്റെ നേട്ടം. 2000 ഡിസംബര്‍ 24 വിശ്വനാഥന്‍ ആനന്ദ് ലോകചെസ് കിരീടം സ്വന്തമാക്കി. കൂടുതല്‍
|
|