കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ ജനാധിപത്യത്തിന്റെ പരാജയം,ശ്രീലങ്കയിലെ വംശീയ യുദ്ധം, ഫിജിയിലെ അക്രമിവാഴ്ച, പലസ്തീനിന്റെ മുറിവുകള്‍...2000 ലെ ലോക സംഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
 |
ലോകപൊലീസുകാരന്റെ ജനാധിപത്യവീഴ്ച
ലോകം ഉറ്റുനോക്കുന്ന സംഭവമാണ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് . പക്ഷേ ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്ന സ്ഥാനത്തേയ്ക്ക് 2000 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രഹസനമായി. ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പം വോട്ടു നേടിയപ്പോള്‍ കുറേ നാളത്തേയ്ക്ക് അമേരിക്കന്‍ ജനാധിപത്യം നോക്കുകുത്തിയായി.വീണ്ടും വോട്ടെണ്ണലും കോടതി ഇടപെടലുകളും ആരോപണപ്രത്യാരോപണങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നാണം കെടുത്തി. ഒടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു ബുഷിന് അനുകൂലമായി കോടതി വിധി. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍ പരാജയം സമ്മതിച്ചു. ബുഷ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. കൂടുതല്‍
|
 |
ശ്രീലങ്ക: അവസാനിക്കാത്ത പോരാട്ടം
സ്വന്തം മണ്ണിനായുള്ള തമിഴ്പുലികളുടെ പോരാട്ടം അവസാനിക്കുന്നില്ല. 2000 ല്‍ ശക്തമായ പോരാട്ടമായിരുന്നു പുലികളുടേത്. പലപ്പോഴും ശ്രീലങ്കന്‍ സൈന്യം പുലികളുടെ പോരാട്ടവീര്യത്തിനു മുന്നില്‍ തോറ്റു പിന്മാറി. എങ്കിലും പുലികളുടെ ആവശ്യം അംഗീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇടയ്ക്ക് വെടിനിര്‍ത്തലും ചര്‍ച്ചകള്‍ക്കായുള്ള സന്നദ്ധതയും പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. ദശകങ്ങള്‍ നീണ്ട പോരാട്ടം പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കുമ്പോഴും തുടരുന്നു. കൂടുതല്‍
|
 |
ഫിജിയിലെ അട്ടിമറി
പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപസമൂഹമായ ഫിജി ലോകശ്രദ്ധ നേടിയ വര്‍ഷമായിരുന്നു 2000. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചു കൊണ്ട് ഒരു കച്ചവടക്കാരന്‍ ഫിജിയന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജോര്‍ജ് സ്പെയിറ്റ് എന്ന ഫിജിയന്‍ കച്ചവടക്കാരന്റെ നേതൃത്വത്തില്‍ ഒരു അക്രമി സംഘം അട്ടിമറിക്കുകയായിരുന്നു. ചൗധരിയെയും മന്ത്രിസഭാംഗങ്ങളെയും സംഘം ബന്ദികളാക്കി. 2000 മെയ് 19 ന് . നാടകം മാസങ്ങളോളം നീണ്ടു. പല സര്‍ക്കാരുകള്‍ മാറി മാറി വന്നു . ഇടയ്ക്ക് പട്ടാളവും അധികാരം ഏറ്റെടുത്തു. ഒടുവില്‍ ജൂലൈ 28 ന് ജോര്‍ജ് സ്പെയിറ്റിന്റെ അനുകൂലികള്‍ ആരുമില്ലാത്ത പുതിയ സര്‍ക്കാര്‍ ഫിജിയില്‍ അധികാരമേറ്റു. പുതുവര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിലാണ്. കൂടുതല്‍
|
 |
വിശുദ്ധനാട്ടില്‍ സംഘര്‍ഷം തുടരുന്നു
വിശുദ്ധനാടായ പലസ്തീനിന്റെ മുറിവുണങ്ങിയിട്ടില്ല . ദശകങ്ങളായി ഇസ്രയേലികളും അറബികളും തമ്മിലുള്ള പോരാട്ടം തുടരുന്നു. നഷ്ടപ്പെട്ട മണ്ണ് തിരിച്ചെടുക്കാനുള്ള വാശിയിലാണ് അറബികള്‍. ഇസ്രയേലികളാകട്ടെ തങ്ങളുടെ വാഗ്ദത്ത നാട് വിട്ടുകൊടുക്കില്ലെന്നും. 2000 ല്‍ തര്‍ക്കങ്ങളും ആക്രമണ- പ്രത്യാക്രമണ പരമ്പരകളും പലസ്തീനെ കലാപകലുഷിതമാക്കി. പുതുവര്‍ഷത്തിലും ഇതു തുടരുന്നു. വിശുദ്ധനാട്ടില്‍ ശാന്തിയുടെ സന്ദേശത്തിന് ഇനിയും കാത്തിരിക്കണം. പ്രതീക്ഷയുടെ തുരുത്തുമായാണ് പലസ്തീന്‍ 2001 ലേയ്ക്കു കടക്കുന്നത്. പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി 2000 ഡിസംബര്‍ അവസാന ആഴ്ച അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന പശ്ചിമേഷ്യാ സമാധാന ചര്‍ച്ച വലിയ തര്‍ക്കങ്ങള്‍ കൂടാതെ ഡിസംബര്‍ 24 ഞായറാഴ്ച പിരിഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ഇസ്രയേല്‍- പലസ്തീന്‍ പ്രതിനിധികള്‍ ചിന്തിക്കും. ഇരുവിഭാഗവും ശുഭപ്രതീക്ഷയിലാണ് 2001 നെ വരവേല്‍ക്കുന്നത്. കൂടുതല്‍
|