|
മലയാളം
->
ഓണം
|
പൊന്നോണം:
ലോകമെങ്ങുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. അന്ന് സ്വന്തം നാട്ടിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞുകൂടാന്‍ കൊതിക്കാത്തവര്‍ ചുരുങ്ങും. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് ആഘോഷങ്ങളുടെ തികവ്. സൂര്യന്‍ ചിങ്ങം രാശിയില്‍ ചരിക്കുന്ന കാലയളവാണ് ചിങ്ങമാസം. ഇടവപ്പാതിയില്‍ ആരംഭിച്ച്, തിരിമുറിയാതെ പെയ്യുന്ന തിരുവേല ഞാറ്റുവേല കഴിഞ്ഞ് കര്‍ക്കടകമാസം കൂടി പിന്നിട്ട് കാലവര്‍ഷം പെയ്തൊഴിയുമ്പോള്‍ ചിങ്ങം പിറക്കുന്നു.
പിള്ളേരുടെ പിള്ളേരോണം :
ഓണമെന്തെന്ന് അറിയാത്ത മലയാളിയില്ല പഴയ പൊലിമയാര്‍ന്ന ഓണാഘോഷങ്ങളിന്നില്ലെങ്കിലും ഓരോ മലയാളിയുടെയും ഉള്ളില്‍ ഓണമെന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓരോര്‍മ്മയാണ്.
|
|
|
|
 |
ഓണത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ് ഓണസദ്യ. ഓരോ കുടുംബവും അതിന്റെ കഴിവിനനുസരിച്ച് സദ്യ ഗംഭീരമാക്കും. സദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ വീട്ടില്‍തന്നെ ഉണ്ടാക്കുന്ന കാലം പോയി. ഇപ്പോള്‍ അവ ഓണച്ചന്തയില്‍ കിട്ടും. 'കാണം വിറ്റും ഓണം ഉണ്ണണ'മെന്ന് മലയാളിക്ക് നിര്‍ബന്ധമാണ്. ഉള്ളതുകൊണ്ട് ഓണമുണ്ണണമെന്ന പ്രമാണക്കാരുമുണ്ട്. ഓണംകേറാമൂലകളില്‍ മാത്രമാവും സദ്യയില്ലാത്തത്. ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കാന്‍ നിര്‍ബന്ധിതരായ കോരന്മാര്‍ പണ്ടുമുണ്ടായിരുന്നുവെന്നാണല്ലോ ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.
|
|
|
|
 |
 |
ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ കളികള്‍ക്കുള്ള പുറപ്പാടായി. പണ്ടത്തെ കളികള്‍ ഇന്ന് കാണ്മാനില്ലാതായിരിക്കുന്നു. കളികളെന്തൊക്കെയാണെന്നല്ലേ? ഊഞ്ഞാലാട്ടം, പന്തുകളി, തുമ്പിതുള്ളല്‍, കരടിയാട്ടം..ഇന്ന് ഇവയൊക്കെ ഗ്രാമീണ ജീവിതത്തില്‍ നിന്ന് ഇല്ലാതായിരിക്കുന്നു...ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കളികളുണ്ടായിരുന്നു. അടിയാരുടെ കാളതുള്ളല്‍, തുമ്പികൊട്ടും പാട്ടും, മുസ്ലിം സമുദായക്കാരുടെ തപ്പുകൊട്ടും പാട്ടും, കോലാട്ടം കളി, പുലികളി, വേലസമുദായക്കാര്‍ അവതരിപ്പിക്കുന്ന ഓണം തുള്ളല്‍ തുടങ്ങിയവ അന്‍പതു വര്‍ഷം മുമ്പു വരെ സാധാരണമായിരുന്നു. ഇന്ന് അവ ചിലപ്പോള്‍ ടി. വി യില്‍ കാണാന്‍ കഴിഞ്ഞേക്കും.
|
 |
 |
ആശംസ ലഭിക്കുമ്പോള്‍ നമുക്ക് എന്ത് സന്തോഷമാണുണ്ടാവുക.... സാധാരണ കടലാസിലെ ആശംസ ലഭിക്കുമ്പോള്‍ തന്നെ നമുക്ക് സന്തോഷം ലഭിക്കുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളുള്ള സന്ദേശങ്ങള്‍ കിട്ടിയാലുള്ള സന്തോഷമോ? അത് മലയാളത്തില്‍ കൂടി ആയാലോ? ഇന്ത്യഇന്‍ഫോ മലയാളം എഡിഷന്‍ ഇതാ നിങ്ങളുടെ ഉറ്റവര്‍ക്ക് മലയാളത്തിലുള്ള സന്ദേശം അയക്കാന്‍ അവസരമൊരുക്കുന്നു.
|

|
|
|
|
|