പപ്പയും മമ്മയുമൊപ്പം ദുബായില്‍; കൂട്ടുകാരുമൊത്ത് ഹോസ്റലില്‍
'ഇക്കുറി എന്റെ ഓണം ഹോസ്റലിലായിരിക്കും. പപ്പയും മമ്മയും അനിയത്തിയും ഇല്ലാതെ. ഇവിടെ കൂട്ടുകാരുമൊത്ത് ഓരോ കളികളുമായി അങ്ങ് കഴിയും. ദുബായിയില്‍ ഉള്ള പപ്പയെയും മമ്മയെയും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. ഓര്‍ത്താല്‍ വിഷമമാവും........'- എന്‍ട്രന്‍സ് കോച്ചിംഗിനായി നഗരത്തിലെ ഹോസ്റലില്‍ താമസിക്കുന്ന ദിവ്യ പറഞ്ഞു.
'നാട് അടൂരാ, അടൂരില്‍ ഏനാത്തുള്ള വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും അനിയത്തിയും പിന്നെ പപ്പയും മമ്മയും വല്യമ്മയും അവരുടെ കുഞ്ഞുങ്ങളും ഒക്കെ ചേര്‍ന്ന് ഓണം ആഘോഷിച്ചിട്ടുണ്ട്. അന്ന് സൗമ്യയെ (അനിയത്തി) കൈപിടിച്ച് എല്ലാം കാണിച്ചുകൊടുത്തതും പറഞ്ഞുകൊടുത്തതും ഞാനാ. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഊഞ്ഞാലാടി, ഒത്തിരി രസമായിരുന്നു. സത്യത്തില്‍ അവള്‍ കൂടെയില്ലാത്തതാ എനിക്ക് വിഷമം. അവള്‍ ദുബായിയില്‍ ഇരുന്ന് ഓണം ആഘോഷിക്കുമായിരിക്കും........'
'ദുബായിയില്‍ വച്ച് ഞാനും ഓണം ആഘോഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ക്കൂളില്‍ ആയതു കൊണ്ട് അവധി കിട്ടും. പിന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാഴയിലയൊക്കെ സംഘടിപ്പിക്കും. എല്ലാ കറിയൊന്നും ഉണ്ടാക്കാന്‍ പറ്റില്ല. സദ്യയൊക്കെ കഴിഞ്ഞ് ടിവിയിലെ മലയാളം പരിപാടി കണ്ട് നാട്ടിലെ ഓണം ആസ്വദിക്കും. പപ്പയെയും മമ്മയെയും കഴിവതും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. ഓര്‍ത്താല്‍ വിഷമിച്ചുപോകും. പിന്നെ എങ്ങനെയെങ്കിലും ഏനാത്ത് പോയി അപ്പച്ചനെയും അമ്മച്ചിയെയും കാണണം.- ദിവ്യ പറഞ്ഞു.
'നാട്ടിലും ഓണം വലിയ ആഘോഷമൊന്നുമില്ലല്ലോ. എനിക്ക് അത്തപ്പൂവിടാന്‍ പോലും അറിയില്ല. ടിവിയും കണ്ട് അങ്ങ് സമയം കളയാമെന്നല്ലാതെ...'- ദിവ്യയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി അശപപ്പയും മമ്മയുമൊപ്പം ദുബായില്‍; കൂട്ടുകാരുമൊത്ത് ഹോസ്റലില്‍.
'ഇക്കുറി എന്റെ ഓണം ഹോസ്റലിലായിരിക്കും. പപ്പയും മമ്മയും അനിയത്തിയും ഇല്ലാതെ. ഇവിടെ കൂട്ടുകാരുമൊത്ത് ഓരോ കളികളുമായി അങ്ങ് കഴിയും. ദുബായിയില്‍ ഉള്ള പപ്പയെയും മമ്മയെയും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. ഓര്‍ത്താല്‍ വിഷമമാവും.'- ദിവ്യ പറഞ്ഞു.
'പിന്നെ നാട്ടില്‍ എന്തോന്നാ ഓണം. വെറുതെ ടിവിയുടെ മുന്നിലിരുന്ന് സമയം കളയുകയല്ലേ. എനിക്ക് അത്തപ്പൂവിടാന്‍ പോലും അറിയില്ല. ഓണത്തിന് നാട്ടില്‍ പോയാലും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ചെയ്യാനുള്ള ഒത്തിരി ടെസ്റ് ഉണ്ടാകും'- ദിവ്യയുടെ ഒപ്പമിരുന്ന കൂട്ടുകാരി അശ്വതി പറഞ്ഞു. പന്തളം ശാസ്താ ക്ഷേത്രത്തിന് സമീപമാണ് അശ്വതിയുടെ വീട്.
'പപ്പയും അമ്മയും പാലക്കാട്ടെത്തി'
ഇക്കുറി ലിഷയ്ക്ക് ഓണം ഏറെ രസകരമാണ്. അബുദാബിയില്‍ നിന്നും പപ്പയും അമ്മയും പാലക്കാട് കരിമ്പയിലുള്ള തറവാട്ടിലെത്തിയിട്ടുണ്ട്. അവരും ചേട്ടനും അനിയനുമായി അടിച്ചുപൊളിച്ചു തന്നെ ഓണം ആഘോഷിക്കാം.
'പപ്പയും അമ്മയും ഇല്ലാതെ ഓണം ആഘോഷിച്ചിട്ടുണ്ട്. അന്നും ഞാന്‍ കരിമ്പയിലായിരുന്നു. അപ്പച്ചനും അമ്മച്ചിയും വളരെ സ്നേഹത്തോടെ ഞങ്ങളെ നോക്കുന്നതു കൊണ്ട് വിഷമം തോന്നാറില്ല. എങ്കിലും പപ്പയും അമ്മയും കൂടെ ഇല്ലാത്തതിന്റെ ഫീലിംഗ് എന്തായാലും ഉണ്ടാകും'- പാപ്പനംകോട് എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന ലിഷ പറഞ്ഞു.
'അബുദാബിയില്‍ ഓണം ആഘോഷിച്ചിട്ടുണ്ട്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. എന്തായാലും പാലക്കാട്ടുള്ള രസം അവിടെ കിട്ടില്ലല്ലോ. കരിമ്പയില്‍ അമ്മയുടെ വീടാണ്. എല്ലാ ബന്ധുക്കളും അമ്മയുടെ സഹോദരരും അവരുടെ മക്കളും എല്ലാം വരും. അത് തന്നെ ഒരു രസമാണ്. '- ലിഷ പറഞ്ഞു.
2000 -ലെ ഓണപ്പേജ്
|
|