clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
ഓണപ്പേജ്
പൊന്നോണം    ഓണാഘോഷം    ഓണക്കളികള്‍    ഓണസദ്യ    ഓണച്ചൊല്ലുകള്‍
ഓണക്കാസറ്റുകള്‍    ഓണച്ചിത്രങ്ങള്‍    ഫോട്ടോഗ്യാലറി    ഓണവാര്‍ത്തകള്‍ New
clear
onam special page    മലയാളം ->ഓണം -> ഓണക്കാലം




എല്ലാവരും ചിരിച്ചിരുന്ന ഓണക്കാലം

ഓണം വരുന്നുണ്ടെന്നു കരുതി ആരാണ് ഇപ്പോള്‍ ചിരിക്കുക? കാരണം മനസ്സുതുറന്നു ചിരിക്കേണ്ടതായ യാതൊന്നും ആരും ഓണത്തില്‍ കാണുന്നില്ല. ചില കച്ചവടക്കാരൊഴികെ. കാരണം അവര്‍ക്ക് ഓണം ലാഭമാണ്.

illustration പണ്ട് ഓണം വരുമ്പോള്‍ പൂക്കള്‍ മാത്രമല്ല, മനുഷ്യരുടെ മുഖവും വിടരുന്നതായി കണ്ടിട്ടുണ്ട്. കാരണം അന്ന് മനുഷ്യര്‍ക്കിടയില്‍ മനുഷ്യപ്പറ്റ് കൂടുതലായിരുന്നു. അയല്‍ക്കാരന്‍ വേദനിക്കുമ്പോള്‍ അതിലൊരു പങ്ക് ചുറ്റുപാടുള്ളവരും പങ്കിട്ടിരുന്നു. അന്ന് മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ പലിശയുടെ കണക്കുണ്ടായിരുന്നില്ല.

ഗ്രാമങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ ഒരു വേര്‍തിരിവും ഇല്ലായിരുന്നു . ഓണം മാത്രമല്ല, ബക്രീദും ക്രിസ്മസ്സും അവര്‍ ആഘോഷിച്ചു . പലഹാരങ്ങളുടെ കൊടുക്കലും വാങ്ങലും അയല്‍വീടുകള്‍ തമ്മില്‍ പതിവായിരുന്നു. ക്രിസ്മസ്സായാലും ബക്രീദായാലും ഓണമായാലും കുട്ടികള്‍ കൂട്ടത്തോടെ അതാഘോഷിക്കും.

മുഴുപ്പട്ടിണിയായാലും വേണ്ടില്ല, കാണം വിറ്റായാലും ഓണമുണ്ണാം എന്നൊരു വിചാരം എല്ലാവരിലും ഉണ്ടായിരുന്നു. അതുകൊണ്ട് പാവങ്ങളും ചിരിച്ചിരുന്നു. കാരണവന്മാരും കുട്ടികളും സ്ത്രീകളും യുവാക്കളും യുവതികളും പാണരും പറയരും നമ്പൂതിരിയും നായരും എല്ലാം ചിരിച്ചുപോന്നു.

പൂക്കളങ്ങളിലാണ് കുട്ടികളുടെ കമ്പം. അടുത്തടുത്ത വീടുകളിലെ കുട്ടികള്‍ തമ്മില്‍ കിടമത്സരമാണ്. നിഷ്കളങ്കമായ മത്സരം. കുട്ടികള്‍ പല സംഘങ്ങളായി പിരിഞ്ഞ് തൊടികളിലേക്കിറങ്ങുകയാണ്. വലിയ ശബ്ദത്തോടെ വെള്ളമൊഴികിയിരുന്ന (ആനത്തോടുകള്‍ എന്ന് വിളിപ്പേര്) തോടുകളും പാടവരമ്പുകളും കുറ്റിക്കാടുകളും അവര്‍ താണ്ടും. പൂക്കള്‍ക്കുവേണ്ടിയാണ് അവരുടെ ഈ സാഹസികത. ഈ കുട്ടികളെ കാത്ത്, ഒരു തരം മത്സരബുദ്ധിയോടെയാണ് പ്രകൃതിയാകെയും പൂവിട്ട് കാത്തിരിക്കുന്നതെന്നും തോന്നിയിട്ടുണ്ട്. മുക്കുറ്റി, കോളാമ്പി, തെച്ചി, ശംഖുപുഷ്പം, മന്ദാരം, കണ്ണാന്തളി, തുമ്പ, കൊങ്ങിണി ..... അങ്ങിനെ എന്തെല്ലാം പൂവുകള്‍. പല നിറങ്ങളിലുള്ള കൂടുതല്‍ പൂക്കള്‍ കൊണ്ടുവരുന്ന കുട്ടികള്‍ക്ക് വലിയ സ്ഥാനമാണ്. ചിലപ്പോള്‍ മുതിര്‍ന്നവരും അവരെ മിടുക്കന്‍ എന്ന് അഭിനന്ദിച്ചെന്നിരിക്കും. അങ്ങിനെ വീറും വാശിയും മൂത്ത് പൂവിറുക്കുന്നതിനിടയില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ തോടുകളില്‍ ചിലപ്പോള്‍ കുട്ടികള്‍ കാല്‍വഴുതി വീഴാറുണ്ട്. ഇന്ന് വലിയ നഗരങ്ങളില്‍ മുതിര്‍ന്നവരായിരിക്കുന്ന കുട്ടികള്‍ക്ക് ഇങ്ങിനെയുള്ള ഓണങ്ങള്‍ എങ്ങിനെ മറക്കാന്‍ കഴിയും?

1  2  3  next



2000 -ലെ ഓണപ്പേജ്

clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India